Friday, November 10, 2006

പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു. ഹോസ്റ്റലില്‍ ആ സമയത്തെഴുന്നേല്‍ക്കുന്നവര്‍ ആരുമില്ല. ഞാനും അമ്മയും കുളികഴിഞ്ഞു മെസ് ഹാളില്‍ ചെന്ന് ബ്രൂ കോഫിയൂം കുടിച്ചിരുന്നു.
പത്രം വന്നപ്പോള്‍ അതെടുത്തു വായിച്ചു. കുറച്ചു നേരം ടി. വി കണ്ടു. കുറച്ചു കഴിഞ്ഞതോടെ അച്ഛന്‍ എത്തി. അലക്കിത്തേച്ചു വച്ചിരുന്ന കുപ്പായമൊക്കെ എടുത്തിട്ട് ദുര്‍ഗ്ഗ ഉഷാറായി.
പത്തുമണിയോടെ ഒരു ഓട്ടോയില്‍ ടൈഡല്‍ പാര്‍ക്കില്‍ എത്തി. എന്താ ഒരു കെട്ടിടം! കീ കൊടുത്തോടിക്കുന്ന പാവകളെപ്പോലെ, ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാരെന്നു പറയുന്ന പോലെ തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍. ബലിമൃഗത്തിന്റെ കഴുത്തിലെ ഹാരം കണക്കെ കഴുത്തില്‍ തൂങ്ങുന്ന കമ്പനി ടാഗ്. ചിലര്‍ക്ക് മൊബൈല്‍ കൂടിയുണ്ട് അതിനു കൂട്ടായി കഴുത്തില്‍. താഴത്തെ നിലയിലെ വിശാലമായ തളത്തിന്റെ വലതു ഭാഗത്ത് ഫുഡ് കോര്‍ട്ട്. നടുവിലായി എസ്കലേറ്റര്‍. ആദ്യമായി നേരിട്ടു എസ്കലേറ്റര്‍ കണ്ട ദുര്‍ഗ്ഗ അപ്പോള്‍ കിട്ടിയ ഒരു കൂട്ടുകാരിയുമൊത്തു അതില്‍ കയറിയിറങ്ങി കളിച്ചത് മറ്റൊരു രഹസ്യം. നഴ്സറിക്കാ‍ലത്തേയ്ക്ക് ഞാന്‍ തിരിച്ചുപോയി.
കാത്തിരിപ്പിനു അന്ത്യം കുറിച്ചുകൊണ്ട് സി ടി എസ് എച്ച് ആറിന്റെ മുഖം പ്രത്യക്ഷപ്പെട്ടു. ആറാം നിലയിലെ ഓഫീസിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോയി. ക്യാമ്പസ് ഇന്റര്‍വ്യൂവിനു യൂണിവേഴ്സിറ്റിയില്‍ വന്നു പി പി ടി അവതരിപ്പിച്ച താരം അതാ ഇരിക്കുന്നു മുറിയുടെ ഒരു മൂലയില്‍-തോമസ് ചെറിയാന്‍. അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം വാങ്ങി നോക്കി.ഇനീഷ്യല്‍ ഫോര്‍മാലിറ്റീസ് എല്ലാം കഴിഞ്ഞു. പിറ്റേന്നത്തെ മെഡിക്കല്‍ ചെക്കപ്പിനു ശേഷം തിങ്കളാഴ്ച നുങ്കമ്പാക്കം ഹാഡോവ്സ് റോഡിലുള്ള എ. പീ. ജെ . സെന്ററില്‍ എത്താന്‍ പറഞ്ഞു. പുറത്തിറങ്ങീപ്പോള്‍ അച്ഛനും അമ്മയും ഉദ്യോഗസ്ഥയായ മകളെ കണ്ട് കൃതാര്‍ത്ഥരായി.:)

5 Comments:

Blogger സു | Su said...

ഇതിന് വേറെ തലക്കെട്ട് ഇല്ലേ? :)

12:41 AM  
Blogger Siju | സിജു said...

ഒരു ദിവസം കഴിയാന്‍ മൂന്നു മാസത്തോളമെടുത്തല്ലോ ദുര്‍ഗ്ഗേ...
ബൈ ദ വേ, ഈ സീരീസിലെവിടെയെങ്കിലും ഞാന്‍ വരുമോ... ചുമ്മാ ചോദിച്ചതാണുട്ടോ :-)

2:31 AM  
Blogger മുസാഫിര്‍ said...

ദുര്‍ഗ്ഗാ,

നന്നായി എഴുതിരിക്കുന്നു.ബാക്കിയുള്ളതും കൂടി പെട്ടെന്നു പോരട്ടെ,പണികള്‍ ഓരോന്നായി തിര്‍ക്കണ്ടേ ?

ഓ : ടൊ :
സിജു , ഫോടോ കണ്ടിട്ടു ആര്‍മിയിലാണെന്നു തോന്നുന്നു ?

9:56 PM  
Blogger Siju | സിജു said...

മുസാഫിര്‍ ചേട്ടാ..
ഈ കമന്റ് ഇപ്പോഴാ കണ്ടത്
ആര്‍മിയിലായിരുന്നില്ല; ആര്‍മി കാമ്പിലായിരുന്നു :-)

12:45 AM  
Blogger PR REGHUNATH said...

good post

5:35 AM  

Post a Comment

<< Home