Tuesday, August 22, 2006

മദിരാശിയിലെത്തുന്നു
--------------------------

അങ്ങനെ അന്നു രാവിലെ ചെന്നൈ സെന്‍ ട്രല്‍ സ്റ്റേഷനില്‍ അമ്മക്കിളിയുടേയും അച്ഛന്‍ കിളിയുടേയും കൂടെ ഈ കുഞ്ഞിക്കിളി വണ്ടിയിറങ്ങി.കയ്യില്‍ മൂന്നാലു പെട്ടികളുമായി.
മനസ്സു മൂളിക്കൊണ്ടിരുന്നു- “നാട്യപ്രധാനം നഗരം ദരിദ്രം....“.
എന്തു തിരക്കാ സ്റ്റേഷനില്‍..നീലയും ചുവപ്പുമണിഞ്ഞ ചുമട്ടുകാരുടേയും ക്ഷീണിതരായ യാത്രക്കാരുടേയും നെട്ടോട്ടം!! അതിനിടയില്‍ ഉത്സവപ്പറമ്പില്‍ വഴിതെറ്റാതിരിക്കാന്‍ അമ്മയുടെ സാരിത്തുമ്പ് പിടിക്കുന്ന ഒരു കൊച്ചുകുട്ടിയായി ഞാന്‍.വെള്ളം കണ്ടിട്ട് നാളുകളായ മുടിയില്‍ മുല്ലയും പിച്ചിയും കനകാംബരവുമെല്ലാം ചൂടി, കടുത്ത ഉഷ്ണത്തോട് മത്സരിക്കുന്ന വിധത്തില്‍ പട്ടുസാരികളും ചുറ്റിയ വര്‍ണ്ണവിസ്മയങ്ങള്‍ ചുറ്റിനും-ഹോ! വീട്ടില്‍ പാട്ടയും ഉജാലക്കുപ്പിയും പെറുക്കാന്‍ വരുന്ന തമിഴത്തികളുമായി എന്തൊരന്തരം!!

ചെന്നൈക്ക് തവിട്ടുനിറമാണ്-പൊടി പിടിച്ച പോലെ, എന്നാല്‍ ഒരുതരത്തില്‍വുംവശ്യവും-ആധുനികതയുടേയും യന്ത്രവത്കരണത്തിന്റേയും പാരമ്പര്യത്തിന്റേയുംഒക്കെ ഒരു സമ്മിശ്രവര്‍ണ്ണം. നാട്ടിന്‍പുറത്തിന്റെ തെളിമ ഇനി സ്വപ്നത്തിലും, വല്ലപ്പോഴും വീണുകിട്ടുന്ന ഒഴിവുദിനങ്ങളിലും മാത്രമാണെന്ന ബോധം കുറച്ചൊന്നു വിഷമിപ്പിച്ചു. അവിടമാകെ ബ്രൂ
കോഫിയുടേയും ഇഡ്ഡലിയുടേയും സാമ്പാറിന്റേയും പൂക്കളുടേയും ഗന്ധം-അനുബന്ധമെന്നോണം വിയര്‍പ്പിന്റേയും മുഷിഞ്ഞ വസ്ത്രങ്ങളുടേയും മറ്റും അലോസരപ്പെടുത്തുന്ന ചില ഗന്ധങ്ങളും.(കുറച്ചുകാലം കൊണ്ട് ഞാന്‍ മനസ്സില്‍ ഒരു സമവാക്യം എഴുതിച്ചെര്‍ത്തു: മദിരാശി=ബ്രു കോഫി + ‘ദ ഹിന്ദു‘ + ‘റേഡിയോ മിര്‍ച്ചി’ +ബിസ്ലേരി+കടല്‍ത്തീരസായാഹ്നങ്ങള്‍+സംഗീത നൃത്തഭ്രാന്തുകള്‍+പട്ടുസാരികള്‍+മുല്ലപിച്ചികനകാംബരാദികള്‍+വിയര്‍ത്തൊലിച്ച മുഖങ്ങള്‍+കോവിലുകള്‍+നമ്പറിട്ട ബസുകള്‍+പൊരിഞ്ഞ വെയില്‍+ഷെയര്‍ ഓട്ടോ + ഓട്ടോക്കാരെന്ന പകല്‍ക്കൊള്ളക്കാര്‍+പ്രഭാതസവാരിക്കാര്‍)

പിറ്റേന്ന് രാവിലെയാണ് കമ്പനിയില്‍ ചേരേണ്ടത്!! ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതത്തില്‍ നിന്നു ഒരു ഉദ്യോഗസ്ഥയുടെ പക്വതയിലേയ്ക്ക്..ആകാംക്ഷയും പകപ്പും പരിഭ്രമവും നാട് വിട്ടതിലുളള സങ്കടവും എല്ലാം ചേര്‍ന്നുള്ള ഒരു ജുഗല്‍ബന്ദി ഉള്ളില്‍ മുഴങ്ങുന്നു...
മീനമ്പാക്കത്തെ ഡിഫന്‍സ് ക്വാര്‍ട്ടേഴ്സില്‍ അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലെത്തി.(എച്ച് ആര്‍ എ ലാഭിക്കാനായി അച്ഛന്‍ ക്വാര്‍ട്ടേഴ്സിനു വെളിയിലാണു താമസിച്ചിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ഒരിടത്തരക്കാരന്റെ ആവലാതികളേയ്!)
കുളിയും ഭക്ഷണവും കഴിഞ്ഞ് കാള്‍ ടാക്സിയില്‍ നുങ്കമ്പാക്കത്തെ ഹോസ്റ്റലിലേയ്ക്ക്.

പൊരിയുന്ന ചൂട്! ഈശ്വരാ ഇവിടെ കുറേ നാള്‍ ജീവിച്ചു കഴിയുമ്പോള്‍ ഞാന്‍ എങ്ങനെയായിത്തീരുമോ ആവോ? പിടിച്ചുനില്‍ക്കാനുള്ള ശക്തി തരണേ!
നുങ്കമ്പാക്കം-ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗം! മാനം മുട്ടുന്ന കെട്ടിടങ്ങളും പൊടിയും ചൂടും തിരക്കും മൂലം വീര്‍പ്പുമുട്ടുന്ന നിരത്തുകളും..

എം എം ഹോസ്റ്റല്‍-മെയിന്‍ റോഡില്‍ നിന്നും നീങ്ങി ഒരു റസിഡെന്‍ഷ്യല്‍ ഏരിയയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വലിയ വീട്! മുന്‍പില്‍ ഗേറ്റിനോട് ചേര്‍ന്ന് ഒരു ആര്യവേപ്പ് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. യൂണിഫോം ഇട്ട സെക്യൂരിറ്റി ഗേറ്റ് തുറന്നു തന്നു-ഉദ്ദേശം മുപ്പത്തഞ്ചുവയസ്സുകഴിഞ്ഞ , സൂക്ഷിച്ച് നോക്കിയാല്‍ മാത്രം ദൃശ്യമാവുന്ന ഒരു ചിരിയുമായി കൃശഗാത്രനായ ആ മനുഷ്യന്‍ ഞങ്ങളെ വരവേറ്റു. കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി-വെളുക്കെ ചിരിച്ചുകൊണ്ട് നാഗവല്ലിയെപ്പോലെ ഒര്‍ഉ മഹിളാരത്നം മുന്‍പില്‍! നല്ല ഉയരം.സാരിയാണ്‍ വേഷം. മുടി പിന്നിയിട്ട് മുല്ലപ്പൂ വെച്ചിരിക്കുന്നു. സീമന്തരേഖ മുഴുവന്‍ ചുവപ്പിക്കുമെന്ന്‍ വാശിയുള്ളതു പോലെ, നെറ്റിയിലേതിന്റെ ബാക്കിപത്രം അവിടേയും. ആ മദ്ധ്യവയസ്ക ഞങ്ങളെ സ്വീകരിച്ചിരുത്തി കാപ്പിയൊക്കെ തന്നു.

ഒരു മുസ്ലീം ഛായ തോന്നി ആ വീടിന്. പാവം അച്ഛന്‍ എനിക്കു വേണ്ടി ഒരു മാര്‍ബിള്‍ കൊട്ടാരമാണല്ലോ കണ്ടുവെച്ചിരിക്കുന്നത് എന്നോര്‍ത്തു ചുറ്റും വീക്ഷിക്കുകയായിരുന്നു ഞാന്‍. ഫാഷന്റെ അങ്ങേയറ്റമായ എറണാകുളത്തുപോലും കാണാത്ത പല പല വേഷങ്ങളും അവിടെ കണ്ടു. പലതും സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നു- വമ്പന്‍ സ്രാവുകളുടെ മക്കളായിരിക്കണം.

അതിനുശേഷം മുറികള്‍ കാണിച്ചു തന്നു. മരം കൊണ്ടുള്ള കബോര്‍ഡുകളുമൊക്കെയായി നല്ല വിസ്താരമുള്ള മുറികള്‍. നല്ല വൃത്തിയും വെടിപ്പും! എനിക്കിഷ്ടമായി!
ഞാന്‍ താഴത്തെ നിലയില്‍, മൂലയിലുള്ള , അധികം കോലാഹലങ്ങള്‍ എത്തിപ്പെടാത്ത ഒരു മുറി തെരഞ്ഞെടുത്തു. ഈ പ്രകൃതിസ്നേഹി ജനാലയ്ഓടു ചേര്‍ന്ന കട്ടില്‍ തന്നെ തെരഞ്ഞെടുത്തു. ബാഗൊക്കെ വച്ചിട്ട് അച്ഛന്റേയും അമ്മയുടേയും കൂടെ ഷോപ്പിങ്ങിനിറങ്ങി-വരും ദിവസങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളും ഉത്കണ്ഠകളും നിറഞ്ഞ മനസ്സോടെ.

രാത്രി തിരിച്ചെത്തി. എന്നേയും അമ്മയേയും ഹോസ്റ്റലില്‍ ആക്കിയിട്ട് അച്ഛന്‍ മീനമ്പാക്കത്തെ കുടുസ്സുമുറിയിലേയ്ക്ക്..

ഒന്നു മേല്‍കഴുകി, അമ്മയുടെ കൂടെ സുഖമായി ഉറങ്ങി.

13 Comments:

Blogger Obi T R said...

ചെന്നൈയില്‍ സുഖമായുറങ്ങിയ ഒരേയൊരു രാത്രി അതായിരുന്നോ?
ബാക്കിയും കൂടി പോരട്ടെ

5:07 AM  
Blogger Durga said...

haha!! ഒബീ, ഞാന്‍ അറിയാതെ ഝായ എന്നെഴുതിപ്പോയി. തിരുത്താനും കഴിയണില്ല ഇപ്പോള്‍...ആ പേജ് എടുക്കാന്‍ പറ്റണില്ല!:(( എപ്പഴെങ്കിലും പറ്റുമ്പോള്‍ ശരിയാക്കിക്കോളാം, മാന്യവായനക്കാര്‍ സഹകരിക്കൂ‍.:)

5:13 AM  
Blogger അരവിന്ദ് :: aravind said...

നന്നായി ദുര്‍ഗ്ഗ, അതേ കഥ മുഴുവന്‍ പോരട്ടെ.

6:02 AM  
Blogger അനംഗാരി said...

ദുര്‍ഗ്ഗാപുരാണം രണ്ടാം ഭാഗം പോരട്ടെ.ഒബി അമ്മയുടെ കൂടെ സുഖമായി ഉറങ്ങിയ രാത്രി എന്ന് തിരുത്തി വായിക്ക്.ഹഹഹഹ..

9:23 AM  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

തമിള്‌ തെരിയുമാ നിങ്കള്‍ക്ക്‌...??? വെള്ളമുള്ള സ്ഥലമാണോ..??? അതോ രാവിലത്തെ മുനിസിപ്പല്‍ ലോറി കാത്തു നില്‍ക്കേണ്ടി വരുമോ... ??

8:56 PM  
Blogger Durga said...

കൂട്ടുകാരേ, ഇതൊരു തുടക്കം മാത്രം! ഇനിയും എന്തെല്ലാം പറയാന്‍ കിടക്കുന്നു....ക്ഷമിച്ചിരിക്കൂ..ഞാന്‍ ഓരോന്നായി ഓര്‍ത്തെടുക്കട്ടെ!:-)

9:19 PM  
Blogger Durga said...

ബിജോയ്,തമിഴ് കൊഞ്ചം കൊഞ്ചം തെരിയും...:) ആനാ..ഇങ്കെ പേശമാട്ടാ....:-D

9:20 PM  
Blogger ഫാരിസ്‌ said...

എന്നിട്ട്‌ എന്തായി?? ആദ്യമായി ഓഫീസിലെത്തിയ അനുഭവും കൂടി പറ ദുര്‍ഗ്ഗ..

2:05 PM  
Blogger Unknown said...

ദുര്‍ഗ്ഗേ,
മദിരാശിപുരാണത്തിന്റെ 'settings'നെക്കുറിച്ച്‌ ഒരു നിര്‍ദ്ദേശം തരാനുണ്ട്‌.

sidebar - ല്‍ 'previous posts' എന്നിടത്ത്‌ “മദിരാശിയിലെത്തുന്നു -------------------------- അങ...“ എന്നു കിടക്കുന്നതു കണ്ടില്ലെ? അത്‌ ഒരു ശരിയായ കിടപ്പല്ലല്ലോ.

താഴെപ്പറയുന്നതാണ്‌ സംഭവിച്ചത്‌ എന്നു തോന്നുന്നു.
ദുര്‍ഗ്ഗ ആദ്യം 'Title' ഫീല്‍ഡില്‍ എഴുതിക്കൊടുത്ത വാക്കുകള്‍ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ കാണ്മാനില്ലാതെയായി. 'Text space'-ഇല്‍ എഴുതിക്കൊടുത്തതിന്റെ ആദ്യഭാഗം 'sidebar'ല്‍ 'previous posts' എന്നിടത്ത്‌ തലക്കെട്ട്‌ ആയി വരികയും ചെയ്തു. അപ്പോള്‍ ഒരു താല്‍ക്കാലിക പരിഹാരം എന്ന നിലക്ക്‌ text space-ഇല്‍ തന്നെ ആദ്യഭാഗത്ത്‌ തലക്കെട്ട്‌ ചേര്‍ത്തു. എന്നിട്ടല്‍പം വലിപ്പവും കൂട്ടി. അല്ലേ? അങ്ങനെയൊരു താല്‍ക്കാലിക പരിഹാരത്തിന്‌ ശ്രമിച്ചു പരാജയപ്പെട്ടതായി തോന്നുന്നു. (ചിലപ്പോള്‍ ഇതൊന്നും ഇതു വരെ ശ്രദ്ധിച്ചിട്ടു തന്നെ ഉണ്ടാവില്ല എന്നും വരാം.) എന്തായാലും എനിക്ക്‌ അങ്ങനെയൊരു പറ്റു പറ്റുകയും മേല്‍പറഞ്ഞ മാതിരി ഒരു വളഞ്ഞ വഴി പയറ്റി തോല്‍ക്കുകയും ചെയ്തതാണ്‌. അതുകൊണ്ട്‌ സംശയിച്ചു എന്നേയുള്ളൂ. എന്തായാലും ഒടുവില്‍ കണ്ടുപിടിച്ച പരിഹാരം ഇപ്പോള്‍ ദുര്‍ഗ്ഗയ്ക്ക്‌ പ്രയോജനപ്പെടും. അതു താഴെപ്പറയുന്നു.


Settings - Formatting-ഇല്‍ പോകുക.
Show Title field എന്നത്‌ Yes എന്നാണോ കൊടുത്തിരിക്കുന്നത്‌ എന്നു നോക്കുക. അല്ലെങ്കില്‍ അങ്ങനെ കൊടുക്കുക. എന്നിട്ട്‌ ഇനി മുതല്‍ തലക്കെട്ട്‌ 'Title' ഫീല്‍ഡിനുള്ളില്‍ത്തന്നെ കൊടുക്കുക. ആദ്യത്തെ പോസ്റ്റ്‌ ഇനി ശരിയാക്കാനാവുമെന്നു തോന്നുന്നില്ല. ഇനി മുതലുള്ള പോസ്റ്റുകള്‍ നേരേ വന്നുകൊള്ളും.

7:04 AM  
Blogger ബിന്ദു said...

ഇതിപ്പോഴാണല്ലൊ കണ്ടത്.:) ബാക്കി കൂടി പോരട്ടെ.എന്താ പിന്മൊഴി വേണ്ടാ എന്നു വച്ചത്?:)

8:44 PM  
Blogger ഗുപ്തന്‍സ് said...

മദിരാശിപുരാണം ഇപ്പോഴാണ്‌ കണ്ടത്‌.. തുടക്കം മോശമില്ല.......

പിന്നെ അത്രയ്ക്ക്‌ പേടിയ്ക്കുകയൊന്നും വേണ്ട... മദിരാശിയ്ക്ക്‌ നമ്മള്‍ക്കു സുപരിചിതമായ ജാടകള്‍ക്കുപരി, നിഷ്ക്കളങ്കമായൊരു മനസ്സുണ്ട്‌.. അതു കാലക്രമേണ മനസ്സിലായിക്കോളും.....

എല്ലാ ഭാവുകങ്ങളും നേരുന്നു......

12:11 AM  
Blogger Pallela Kamalakar said...

i liked ur postings and they are really meaningful and only you can tell the meanings of it. it seems a new language naa..

please help me in understanding it............!!!!!

1:34 PM  
Blogger V.C.ABHILASH said...

kollam super

8:46 PM  

Post a Comment

<< Home